|    Sep 25 Mon, 2017 1:05 am
FLASH NEWS

ഗതാഗതക്കുരുക്ക്: ട്രാഫിക് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

Published : 30th September 2016 | Posted By: Abbasali tf

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവല, കുരിശുങ്കല്‍, ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍, 26ാം മൈല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ഇതു പരിഹരിക്കുന്നതിന് ഇവിടങ്ങളില്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന്്് ആവശ്യം ശക്തമായിരിക്കുകയാണ്. പൊന്‍കുന്നം, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീവിടങ്ങളില്‍ ഗതാഗതക്കുരുക്ക് തടയുന്നതിനാവശ്യമായ സംവിധാനങ്ങളും ട്രാഫിക് ലൈറ്റുകളും സ്ഥാപിച്ചതു മൂലം വലിയ ഗതാഗതക്കുരുക്കിനു പരിഹാരമായി. എന്നാല്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ വന്നുപോവുന്ന കാഞ്ഞിരപ്പള്ളിയെ ഭരണാധികാരികള്‍ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. കോട്ടയം-കുമളി റൂട്ടിലെ ഹൃദയ ഭാഗമായ കാഞ്ഞിരപ്പള്ളിയില്‍ നിരവധി ടൂറിസ്റ്റുകളും വിനോദ സഞ്ചാരികളുമാണ് വന്നുപോവുന്നത്. ഇതിനു പുറമേ മണ്ഡലക്കാലമായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളും എരുമേലിയിലേക്ക് പോകുന്നത് കാഞ്ഞിരപ്പള്ളി വഴിയാണ്. ആവശ്യത്തിന് പോലിസ് ഇല്ലാത്തതും ട്രാഫിക് ഉദ്യോഗസ്ഥര്‍ വാഹന നിയന്ത്രണത്തിന് ഇല്ലാത്തതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. ദേശീയ പാതയാണെങ്കിലും ആവശ്യത്തിന് റോഡിന് വീതിയില്ലാത്തത് വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ തടസ്സമാവുന്നു. ഇവിടെ ബൈപാസുകളും മേല്‍പ്പാലങ്ങളും വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക