|    Dec 19 Tue, 2017 1:40 am
FLASH NEWS

ഗതാഗതക്കുരുക്ക്; കൊട്ടിക്കലാശം ഒഴിവാക്കി പാര്‍ട്ടികള്‍ മാതൃകയാക്കി

Published : 4th November 2015 | Posted By: SMR

ആലുവ: രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന ആലുവയില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ മാതൃകയായി.
ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറിലെ കൊട്ടിക്കലാശമാണ് ഇത്തവണ രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴിവാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് നടന്ന കൊട്ടിക്കലാശത്തില്‍ മണിക്കൂറുകളോളമാണ് നഗരം സ്തംഭിച്ചത്. ഇതു മനസ്സിലാക്കിയാണ് ഇത്തവണ റെയില്‍വേ സ്‌റ്റേഷന്‍ സ്‌ക്വയറിലെ കൊട്ടിക്കലാശം ഉപേക്ഷിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായത്. റെയില്‍വെ സ്റ്റേഷന്‍ സ്‌ക്വയറിലെ കൊട്ടിക്കലാശം ഉപേക്ഷിച്ചുവെങ്കിലും ആലുവ നഗരസഭയിലെ പറവൂര്‍ കവല, തോട്ടക്കാട്ടുകര എന്നിവിടങ്ങളിലും കീഴ്മാട്, ചാലക്കല്‍, എടത്തല, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, ആലങ്ങാട്, യുസി കോളജ് എന്നിവിടങ്ങളിലും ആവേശകരമായിട്ടാണ് കൊട്ടിക്കലാശം അരങ്ങേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss