|    Mar 29 Wed, 2017 3:12 am
FLASH NEWS

ഗതാഗതക്കുരുക്ക്; കാര്‍ യാത്രികന്‍ ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു

Published : 20th October 2016 | Posted By: SMR

ചെറുപുഴ: ഗതാഗതക്കുരുക്കില്‍പ്പെട്ട കാര്‍യാത്രികന്‍ ക്ഷുഭിതനായി എതിരേവന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി വാണിയംകുന്നിലായിരുന്നു സംഭവം.  മലയോര ഹൈവേയുടെ നിര്‍മാണം നടക്കുന്നതിനാല്‍ വാണിയംകുന്ന് ഭാഗത്ത് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് ചെറുപുഴ വഴി ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇവിടെയെത്തിയപ്പോള്‍ എതിരേവന്ന ടാറ്റ ഇന്‍ഡിക്ക കാര്‍ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് കാറോടിച്ചിരുന്നയാളും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. വാഹനക്കുരുക്ക് മാറി ബസ് കടന്നുപോയതിനു പിന്നാലെ കാറില്‍ നിന്നിറങ്ങിയയാള്‍ ബസ് ജീവനക്കാരെ ചീത്തവിളിച്ച് കല്ലെറിയുകയായിരുന്നു. ബസ്സിന്റെ പിന്‍ചില്ല് തകര്‍ന്നതോടെ അക്രമി കാറോടിച്ചുപോയി. ബസ് ജീവനക്കാര്‍ സംഭവം ചെറുപുഴ പോലിസിനെ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ ആലക്കോട്ട് എത്തിച്ചശേഷം ബസ് തിരികെ ചെറുപുഴ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി കാറുടമ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഖാദറിനെതിരേ കേസെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day