|    Mar 25 Sat, 2017 9:33 am
FLASH NEWS

ഗതാഗതക്കുരുക്കും അപകടങ്ങളും;അടിയന്തര നടപടികള്‍ക്ക് ഉപസമിതി

Published : 18th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വാഹനാപകടങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമ, ബസ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇതിനാവശ്യമായ ശുപാര്‍ശകള്‍ ബസ് ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍ സംയുക്തമായി 24നകം തയ്യാറാക്കി സമര്‍പ്പിക്കും. ജില്ലാ കലക്്ടര്‍, ആര്‍ടിഒ, എഡിഎം, ട്രാഫിക് ഡിവൈഎസ്പി, ബസ് ഉടമാ-ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരടങ്ങിയ ഉപസമിതി ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ തയ്യാറാക്കും. റെയില്‍വേ സ്റ്റേഷനു മുന്നിലെ ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിക്കുക, നഗരത്തിലെ അനധികൃത പാര്‍ക്കിങുകള്‍ അവസാനിപ്പിക്കുക, ബസ് ബേകള്‍ സ്ഥാപിക്കുക, വീതികൂടിയ റോഡുകളിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുക, അപകടസാധ്യത വര്‍ധിച്ച സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. നഗരത്തില്‍ ജില്ലാ ആശുപത്രി മുതല്‍ കാല്‍ടെക്‌സ് ജങ്ഷന്‍ വരെ ബസ്സുകള്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതായും സമയക്രമം അനുസരിച്ച് ബസ്സുകള്‍ നഗരത്തില്‍ നിന്ന് പോവുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. മട്ടന്നൂരില്‍ ബസ് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിയില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് കലക്്ടര്‍ അറിയിച്ചു. എഡിഎം മുഹമ്മദ് യൂസുഫ്, ആര്‍ടിഒ മോഹനന്‍ നമ്പ്യാര്‍, വിവിധ ബസ് ഉടമാ-ട്രേഡ് യൂനിയന്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക