|    Mar 28 Tue, 2017 5:44 pm
FLASH NEWS

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വണ്ടിപ്പെരിയാര്‍

Published : 20th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതു സംബന്ധിച്ച നടപടികള്‍ വൈകുന്നതിനാല്‍ വാഹന തിരക്കുമൂലം വീര്‍പ്പുമുട്ടുകയാണ് പെരിയാര്‍ ടൗണ്‍. കാല്‍നടക്കാരുള്‍പ്പടെയുള്ള നൂറുകണക്കിന് യാത്രക്കാരും വലയുന്നു.ഗതാഗത നിയന്ത്രണത്തിനായി ടൗണിലെ സെന്‍ട്രല്‍ ജങ്ഷനില്‍ ഇരുചക്ര വാഹന പാര്‍ക്കിങ് നിരോധിച്ചതു മാത്രമാണ് പഞ്ചായത്ത് നടപ്പാക്കിയ ഏക പരിഷ്‌കരണം. ഇതും പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.പോലിസിനെ ഉപയോഗിച്ച് അനധികൃതമായ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി നീക്കം ചെയ്യല്‍ മാത്രമാണ് നടക്കുന്നത്.ശബരിമല നട തുറന്നതോടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതിലെ കടന്നുപോവുന്നത് .ഇതിനു പുറമെ വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ ഗതാഗത തടസ്സം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് അനുഭവപ്പെട്ട ഗതാഗത തടസം മൂലം ടൗണില്‍ നിന്നും അര കിലോമീറ്റര്‍ ദൂരം ഇരുവശങ്ങളിലും വാഹനങ്ങള്‍ നിരയായി കിടക്കേണ്ടി വന്നു.നാലു മണിയോടെയാണ് ഗതാഗതം വീണ്ടും സാധാരണ നിലയില്‍ എത്തിയത്.ദേശീയ പാതയിലെ പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്.നിലവിലെ പാലത്തിലൂടെ ഒരു നിരയായാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഗതാഗത നിയന്ത്രണത്തിനായി ആവശ്യമായ പോലിസുകാരും ഇല്ല.ടൗണിലെ പ്രധാന കവലയില്‍ മാത്രമാണ് ഹോം ഗാര്‍ഡുകള്‍ ഉള്ളത്.ഒരു പരിധി വരെ ഇവരാണ് ഗതാഗത നിയന്ത്രിക്കുന്നത്. ടൗണില്‍ ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചതു മൂലം ടൗണിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിന്റെ പണികള്‍ക്കു ശേഷം നടപ്പാത ടൗണില്‍ നിര്‍മ്മിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. മണ്ഡലകാലം ആരംഭിക്കാന്‍ ഒരു മാസം മാത്രമെ ബാക്കിയുള്ളു.ജനുവരി വരെയുള്ള മണ്ഡലകാലത്ത് നിരവധി വാഹനങ്ങള്‍ എത്തുന്നതോടെ ഗതാഗത തടസം നിയന്ത്രണാതീതമാകും.ഗതാഗത തടസവും വാഹന പാര്‍ക്കിങിന് സ്ഥലം ഇല്ലാത്തതും മൂലം കച്ചവടം നടക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.കടകളില്‍ എത്തുന്നവര്‍ക്കാകട്ടെ ഓട്ടോറിക്ഷക്കാരുടെ ശല്യം മൂലം ഇരുവശത്തേക്കും കടക്കാന്‍ കഴിയുന്നില്ല. സ്‌കൂള്‍ സമയത്തും തിരക്ക് വിവരണാതീതമാണ്.ടൗണിലെ പാലത്തിനു പകരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെരിയാറില്‍ ബൈപാസ് റോഡുകള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day