|    Aug 22 Tue, 2017 4:37 pm
FLASH NEWS

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി സുല്‍ത്താന്‍ ബത്തേരി ടൗണ്‍

Published : 12th July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി സുല്‍ത്താന്‍ ബത്തേരി ടൗണ്‍. ട്രാഫിക് അഡൈ്വസറി യോഗം ചോര്‍ന്നിട്ട് രണ്ടു വര്‍ഷം. പാതയോരത്ത് ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങാണ് കുരുക്കിന് പ്രധാന കാരണം.
ടാണിന്റെ ശാപമായി മാറിയിരിക്കുകയാണ് ഗതാഗതക്കുരുക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഫുട്പാത്ത് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ക്വാറിവേസ്റ്റ് ഇട്ട് ഉയര്‍ത്തിയതോടെ ഈ ഭാഗം പാര്‍ക്കിങ് ഏരിയയായി മാറിക്കഴിഞ്ഞു. ടൗണില്‍ വീതിയില്ലാത്ത സ്ഥലത്ത് റോഡിലേക്ക് വരെ കയറ്റി പാര്‍ക്ക് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. ഇതു ടൗണില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാവുന്നു. നിലവില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഉണ്ടങ്കിലും യോഗം ചേര്‍ന്നിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. ഈ സാഹചര്യത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം അടിയന്തരമായി ചേര്‍ന്ന് പ്രശ്‌നപരിഹാരം കാണണമെന്നാണ് ആവശ്യം.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ രോഗികളെയും കൊണ്ടുവരുന്ന അംബുലന്‍സുകള്‍ വരെ കടന്നുപോവാന്‍ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങള്‍ പോലും ടൗണിലൂടെ കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക