|    Jul 19 Thu, 2018 11:10 pm
FLASH NEWS

ഗതാഗതക്കുരുക്കില്‍ പേരാമ്പ്ര വീര്‍പ്പുമുട്ടുന്നു

Published : 11th September 2017 | Posted By: fsq

 

പേരാമ്പ്ര: നഗരത്തിലെ ഗതാഗത കുരുക്ക് ദിനംപ്രതി വര്‍ധിച്ചു വരുന്നത് കാരണം ദീര്‍ഘദൂര യാത്രക്കാരും രോഗികളുമായി എത്തുന്ന ആംബുലന്‍സും മണിക്കൂറുകളോളം പ്രയാസപ്പെടുന്നു. ടൗണില്‍ നിന്ന് തിരിയാന്‍ കഴിയാത്ത വിധം വാഹനങ്ങള്‍ നിറയുന്നതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഏറെ നേരം ക്യൂവില്‍ നില്‍ക്കുന്ന കാഴ്ചകളാണ് എന്നും. പോക്കറ്റ് റോഡുകളിലൂടെ അങ്ങാടിയില്‍ വാഹനങ്ങള്‍ പ്രവേശിക്കുകയും ഓട്ടോയും ബൈക്കുകളും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും കുരുക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. നഗരത്തില്‍ തിരക്കുള്ള ഭാഗത്ത് നിന്ന് ഓട്ടോ ടാക്‌സികള്‍ തിരിക്കുന്നതും ബസ്സുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ടൗണില്‍ ട്രാഫിക്ക് സംവിധാനത്തിലെ പാളിച്ചകളും അശാസ്ത്രീയമായ പാര്‍ക്കിങുകളും വാഹനങ്ങളുടെ സര്‍വീസിനെ ബാധിക്കുന്നു. ബസ് സ്റ്റാന്റിന്റെ സ്ഥല പരിമിതികളും ബസ്സുകളുടെ വര്‍ധനവും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട കുരുക്ക് അത്യാസന്ന നിലയില്‍ രോഗികളുമായി എത്തുന്ന ആബുലന്‍സുകള്‍ക്കും എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ക്കും ഏറെ ദുരിതം തന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss