|    Feb 23 Thu, 2017 4:10 am
FLASH NEWS

ഗതാഗതക്കുരുക്കില്‍ കിഴക്കന്‍ മേഖല; ഇടറോഡുകളില്‍ ഹെല്‍മെറ്റ് വേട്ടയുമായി പോലിസ്

Published : 23rd November 2016 | Posted By: SMR

പുനലൂര്‍:  തീര്‍ഥാടനകാലം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കില്‍ ജില്ലയുടെ കിഴക്കന്‍മേഖല വലയുമ്പോഴും പോലിസ് ഇടറോഡുകളില്‍ ഇരുച്ചക്രവാഹനയാത്രികരെയും തേടി നില്‍പ്പാണ് . കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍  പിഴയോടുക്കുകയെന്ന എന്നപേരില്‍ പോലീസ് പിരിവ് നടത്തുകയാണ്. എറ്റവുമധികം തിരക്കനുഭവപ്പെടുന്നതും വാഹനാപകടങ്ങള്‍ക്കു കുപ്രസിദ്ധി നേടിയതുമായ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ അത്യാവശ്യ സഹായങ്ങള്‍ക്കായി  ഉപയോഗിക്കേണ്ടുന്ന  പോലിസ് വാഹനങ്ങള്‍ ഇടറോഡുകളില്‍ നിറുത്തിയിട്ടാണ് പോലിസുകാര്‍ വാഹന പരിശോധന നടത്തുന്നത് ഇരുച്ചക്ര വാഹന യത്രികരെ ഓടിച്ചിട്ട്് പിടിച്ചു പിഴയടപ്പിക്കുന്നതിനായി ഏമാന്മാര്‍ കൂട്ടുപിടിച്ചിരിക്കുന്നത് തീര്‍ഥാടനകാലത്തു സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന കുട്ടിപോലിസുകാരെയാണ്. നിര്‍ത്താതെ പോകുന്ന ബൈക്ക് യാത്രികരുടെ കീ ഊരിയെടുക്കാന്‍ പിന്നാലെയോടുന്ന ഇത്തരം കുട്ടിപോലിസുകാര്‍ പാതയിലെ പതിവു കാഴ്ചയാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നതിനും ഇടയാക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചെരി, തെന്മല എന്നിവിടങ്ങളില്‍ സംഘം തിരിഞ്ഞാണു പോലിസ് പരിശോധനയില്‍ ഏര്‍പ്പെട്ടത് .ഇതിനായി പോലിസുകാര്‍ വകുപ്പ് വാഹനങ്ങളും സ്വകാര്യ ജീപ്പുകളും ഉപയോഗിച്ചു പോരുന്നു ഇത്തരം നീക്കങ്ങളില്‍ പോലസ് സേന  ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ തീര്‍ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ തിരക്കനുഭപ്പെടുന്ന പുനലൂര്‍ പോലെയുള്ള പട്ടണങ്ങളാണ്. പുനലൂര്‍ ടി-ബി ജങ്ഷനിലെ മിനിപമ്പ എന്നറിയപ്പെടുന്ന താല്‍കാലിക കച്ചവട കേന്ദ്രത്തിലാണ് സീസണുകളില്‍ നിരവധി തീര്‍ഥാടന വാഹനങ്ങള്‍ നിരുത്തിയിടുന്നത്.  പോലിസിന്റെ എയ്ഡ് പോസ്റ്റ് സംവിധാനം ഇവിടെയുണ്ടെങ്കിലും ഗതാഗത നിയന്ത്രണം കാര്യക്ഷമമല്ല .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക