|    May 23 Wed, 2018 3:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗണ്‍മാനെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി ഡിജിപി

Published : 1st June 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ഷങ്ങളായി തനിക്കൊപ്പമുണ്ടായിരുന്ന ഗണ്‍മാനെ മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ വ്യക്തതതേടി ഡിജിപി ടി പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. തന്റെ സ്റ്റാഫിലുള്ള ഒരാള്‍ക്കെതിരേ പരാതി ലഭിച്ചെങ്കില്‍ ആദ്യം തന്നെയല്ലേ അറിയിക്കേണ്ടിയിരുന്നതെന്നും സെന്‍കുമാര്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനോട്് ആരാഞ്ഞിട്ടുണ്ട്.  പോലിസ്, ഇന്റലിജന്‍സ്, ജയില്‍, ഐഎംജി, കെടിഡിഎഫ്‌സി പദവികളില്‍ ഇരുന്നപ്പോഴെല്ലാം ടി പി സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാറിനെ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ മാറ്റിയത്. പോലിസ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിയിലാണു നടപടിയെന്നായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് ടി പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് വ്യക്തത തേടിയത്. വര്‍ഷങ്ങളായി തന്റെ കൂടെയുള്ള എഎസ്‌ഐ അനില്‍കുമാറിനെ മാറ്റാനുള്ള കാരണമെന്തെന്നാണു ചോദ്യം. ആരാണു പരാതി നല്‍കിയത്, എന്താണു പരാതി, ആരാണ് അന്വേഷിച്ചത്, അന്വേഷണത്തില്‍ എന്താണു കണ്ടെത്തിയതെന്നും ചോദിച്ചിട്ടുണ്ട്. ഗണ്‍മാനെ മാറ്റിയത് തനിക്കെതിരായ സര്‍ക്കാരിന്റെ പ്രതികാരനടപടിയായാണു സെന്‍കുമാര്‍ കാണുന്നത്. അതിനിടെ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അനില്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss