|    Oct 18 Wed, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗണ്ണേഴ്‌സ് ഇന്ന് ഡെവിള്‍സിന്റെ മടയില്‍

Published : 28th February 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു മുന്‍ ചാംപ്യ ന്‍മാര്‍ നേര്‍ക്കുനേര്‍. ഏറ്റവുമധികം തവണ ജേതാക്കളായ മാഞ്ചസ്റ്റ ര്‍ യുനൈറ്റഡും (20) കിരീടവേട്ടയില്‍ മൂന്നാമതുള്ള ആഴ്‌സനലുമാണ് (13) ഇന്നു ശക്തി പരീക്ഷിക്കുന്നത്. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗ ണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം. മറ്റൊരു കളിയില്‍ ടോട്ടനം ഹോട്‌സ്പര്‍ സ്വാന്‍സി സിറ്റിയെ നേരിടും.

ചില തിരിച്ചടികള്‍ക്കു ശേഷം അവസാനമായി എഫ്എ കപ്പിന്റെയും യൂറോപ ലീഗിന്റെയും നോക്കൗട്ട്‌റൗണ്ടില്‍ കടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍. എന്നാല്‍ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സലോണയോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ആഴ്‌സനലിന്റെ വരവ്.
ഈ സീസണിലെ ലീഗിന്റെ ആദ്യപാദത്തില്‍ ആഴ്‌സനല്‍ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്ററിനെ 3-0നു തകര്‍ത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക