|    Oct 24 Tue, 2017 6:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗണേഷ് സിങ് ഭൂമി ഏറ്റെടുക്കല്‍ ബില്ല് സംയുക്ത സഭാസമിതി ചെയര്‍മാന്‍

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ല് പരിശോധിക്കുന്ന പാര്‍ലമെന്റ് സംയുക്ത സഭാസമിതി ചെയര്‍മാനായി ബിജെപി എംപി ഗണേഷ് സിങിനെ നിയമിച്ചു. കമ്മിറ്റി ചെയര്‍മാനായിരുന്ന എസ് എസ് അലുവാലിയ പാര്‍ലമെന്ററി കാര്യമന്ത്രിയായി നിയമിതനായതോടെയാണ് കമ്മിറ്റി അംഗംകൂടിയായ ഗണേഷ് സിങിനെ ചെര്‍മാനായി നിയമിച്ചത്.
ചുമതല ഏറ്റെടുത്ത ഇന്നലെ അദ്ദേഹം സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. സമിതിയുടെ കാലാവധി ശീതകാല സമ്മേളനത്തിന്റെ അവസാനദിനം വരെ നീട്ടുന്ന പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി.
ഇത് ഏഴാംതവണയാണു സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ച ഉടന്‍ സമിതിയുടെ യോഗംവിളിക്കുമെന്ന് സിങ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക