|    Oct 19 Thu, 2017 4:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത: വിവാദം മുറുകുന്നു

Published : 1st May 2016 | Posted By: SMR

കൊല്ലം: പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം മുറുകുന്നു. വെള്ളിയാഴ്ച സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രിയാണ്. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജില്‍ നിന്ന് പ്രീ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍, 2011ലെ തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത ബികോം പൂര്‍ത്തീകരിച്ചുവെന്നാണ്. ഇതാണ് ഇപ്പോള്‍ വിവാദമായത്. 2001ലും 2006ലും മല്‍സരിക്കുമ്പോഴും ബികോം എന്ന് തന്നെയാണ് കാണിച്ചത്.
ഇന്നലെ സൂക്ഷ്മപരിശോധനാ വേളയില്‍ ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് യുഡിഎഫ് ആക്ഷേപം ഉന്നയിച്ചിരുന്നു.
നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിനാല്‍ പത്രിക സ്വീകരിക്കുന്നതായി വരണാധികാരി അറിക്കുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ പരാതി നല്‍കാമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക