|    Jan 17 Tue, 2017 10:52 pm
FLASH NEWS

ഗണേശ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍; സലീം കുമാര്‍ ‘അമ്മ”യില്‍ നിന്ന് രാജിവെച്ചു

Published : 13th May 2016 | Posted By: mi.ptk

ganesh-kumar-mohanlal

കൊല്ലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് ഇറങ്ങിയതിനെതുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. താരമണ്ഡലങ്ങളില്‍ ആരും പ്രചാരണത്തിന് ഇറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്‍ സലീം കുമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചു.
saleemkumarഅതേ സമയം മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷും രംഗത്തെത്തി. മോഹന്‍ലാലിന്റെ പ്രവൃത്തിയില്‍ വേദനയുണ്ടെന്നും ആരോടും പരാതിയില്ലെന്നും ജഗദീഷ് പ്രതികരിച്ചു. മോഹന്‍ലാല്‍ തന്റെയും ഉറ്റസുഹൃത്താണെന്ന് വിശ്വസിക്കുന്നതായും തന്നെയും ബിജെപി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിനെയും കണ്ടിരുന്നെങ്കില്‍ ഈ വിഷയം ഉണ്ടാവില്ലായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.അമ്മയില്‍ നിന്നും ആരും പ്രചാരണത്തിന് വരില്ല എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നതായും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമ്മയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരും പോകരുതെന്ന നിലപാട് സംഘടനയ്ക്കില്ല എന്നും ഭാരവാഹി ഇടവേള ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 278 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക