|    Nov 22 Wed, 2017 10:43 am
FLASH NEWS
Home   >  Kerala   >  

ഗണേശോല്‍സവം: മുനീര്‍ വര്‍ഗീയ ശക്തികള്‍ക്ക് മാന്യത നല്‍കുന്നുവെന്ന് സമസ്ത

Published : 8th September 2016 | Posted By: Navas Ali kn

mk-muneer-mla

ശിവസേനയുടെ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ രൂക്ഷവിമര്‍ശവുമായി സമസ്ത ഔദ്യോഗികമായി രംഗത്തു വന്നു. മുനീറിന്റെ നടപടി ധിക്കാരപരമാണെന്നും വര്‍ഗീയ ശക്തികള്‍ക്ക് മാന്യത നല്‍കുന്ന എം കെ മുനീറിന്റെ ചെയ്തികളെ സമുദായവും മതേതര വിശ്വാസികളും ചെറുത്ത് തോല്‍പ്പിക്കുമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് മത സംഘടനകള്‍ നിലപാടെടുത്ത ശേഷവും മുനീര്‍ അത് തുടരുന്നത് സമുദായത്തോടുള്ള വെല്ലുവിളിയായേ കാണാനാകൂ.
ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തതിലൂടെ മതത്തെ മാത്രമല്ല മതേതര സങ്കല്‍പ്പത്തേയും മുനീര്‍ ചോദ്യം ചെയ്തു. വര്‍ഗീയ ശക്തികള്‍ക്ക് പൊതുസമ്മിതി നല്‍കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂ. ഇത്തരം നീക്കങ്ങളെ സമുദായവും മതേതര വിശ്വാസികളും ചെറുത്തു തോല്‍പ്പിക്കുമെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശിവസേനയുടെ ഗണേശോത്സവത്തില്‍ പങ്കെടുത്ത മുനീറിന്റെ നടപടി ശരിയായില്ലെന്ന് ഇ കെ സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. നിലവിളക്ക് കൊളുത്താതിരുന്ന പിതാവ് സി എച്ച് മുഹമ്മദ് കോയയെ മാതൃകയാക്കാനെങ്കിലും മുനീര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ മുനീര്‍ പങ്കെടുത്തത് വിമര്‍ശിക്കപ്പെട്ടതോടെ അതിനെ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ന്യായീകരിച്ചിരുന്നു. വോട്ടര്‍മാരുടെ സ്‌നേഹവായ്പ്പിനു വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു വിശദീകരിച്ച അദ്ദേഹം ഗണേശോത്സവത്തില്‍ പങ്കെടുത്തതു കൊണ്ട് തന്റെ വിശ്വാസം തകരില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുനീറിന്റെ പുതിയ വ്യാഖ്യാനത്തിലൂടെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് സംഘ്പരിവാര സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. തന്നെ വിജയിപ്പിച്ചവരില്‍ ശിവസേനയും ഉണ്ടെന്ന് സമ്മതിക്കുന്ന തരത്തിലാണ് മുനീര്‍ ഫെയ്‌സ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്. മുനീറിന്റെ സംഘ്പരിവാര്‍ ബന്ധം സംബന്ധിച്ച് നേരത്തേയും ആരോപണം ഉയര്‍ന്നിരുന്നു.
muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക