|    Oct 24 Tue, 2017 7:59 am
FLASH NEWS
Home   >  National   >  

ഗണേശോത്സവത്തിനിടെ പോലീസുകാരനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമം

Published : 7th September 2016 | Posted By: mi.ptk

mumbai-policemen-attack

മുംബൈ: വിനായക ചതുര്‍ഥി ദിനാഘോഷത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യവെ വളണ്ടിയര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ കല്ല്യാണിലാണ് സംഭവം ഉണ്ടായത്. ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യവെ അച്ചടക്കം പാലിക്കാന്‍ നിര്‍ദേശിച്ച പോലീസുകാരനായ നിതിന്‍ ദൊഗാഡെയെ വളണ്ടിയര്‍മാര്‍ ബലമായി പിടിച്ച് വെള്ളത്തിലിട്ട് തല വെള്ളത്തില്‍ മുക്കി പിടിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നീട് ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കരക്ക് കയറിയ പോലീസുകാരനെ പുറത്തുണ്ടായിരുന്ന വളണ്ടിയര്‍മാര്‍ തല്ലി അവശനാക്കുകയും ചെയ്തു.
സംഭവത്തില്‍ കൊലപാത ശ്രമത്തിന് വളണ്ടിയര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
വിനായക ചതുര്‍ത്ഥി ദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചകളായി മുംബൈ നഗരത്തില്‍ പോലീസുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ഏഴ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ട്രാഫിക് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക