|    Jan 18 Wed, 2017 5:03 am
FLASH NEWS

ഗണേശോത്സവം: മുനീര്‍ മാപ്പു പറഞ്ഞു

Published : 16th September 2016 | Posted By: Navas Ali kn

iuml-leader-mk-muneer_0_0_0_1_0_0

ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തതിന് എം കെ മുനീര്‍ എം.എല്‍.എ. മുസ്ലിം ലീഗ് നേതൃത്വത്തോട് മാപ്പപേക്ഷിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുനീര്‍ മാപ്പ് അപേക്ഷ എഴുതി നല്‍കി. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും മാപ്പപേക്ഷയില്‍ പറഞ്ഞു.
ശിവസേന കോഴിക്കോട്ട് സംഘടിപ്പിച്ച ഗണേശോല്‍സവം എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനെതിരേ ലീഗ് പ്രവര്‍ത്തകരില്‍ നിന്നു തന്നെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഫാഷിസ്റ്റ് സംഘമായ ശിവസേനക്ക് മാന്യത നല്‍കാന്‍ മുനീര്‍ ശ്രമിച്ചു എന്ന കനത്ത വിമര്‍ശനമാണ് സമസ്ത അടക്കമുള്ള മത സംഘടനകള്‍ ഉന്നയിച്ചത്. മുനീറിന്റെ നടപടിക്കെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ച് പരാതി പറഞ്ഞു. മുനീറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ അദ്ദേഹം കൂടി അംഗമായ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉറച്ചു നിന്നതാടെ ലീഗിനകത്തു തന്നെ പ്രശ്‌നം രൂക്ഷമായി. ഇതോടെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ട് മുനീറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അടുത്ത ദിവസം എറണാകുളത്ത് ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലും വിഷയം ചര്‍ച്ചയാകുമെന്ന് അറിയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,304 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക