|    Nov 19 Mon, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗണിതശാസ്ത്ര നൊബേല്‍ പുരസ്‌കാരം സമ്മാനിച്ച് നിമിഷങ്ങള്‍ക്കകം മോഷണം

Published : 3rd August 2018 | Posted By: kasim kzm

റിയോഡി ജനീറോ: ഗണിതശാസ്ത്ര നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് പുരസ്‌കാരം സമ്മാനിച്ച് നിമിഷങ്ങള്‍ക്കകം മോഷണം പോയി. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളന വേദിയില്‍ നിന്നാണ് മെഡല്‍ മോഷണം പോയത്.
സ്റ്റാഫോര്‍ഡ് സര്‍വകലാശാല പ്രഫസറായ ഇന്ത്യന്‍ വംശജന്‍ അക്ഷയ് വെങ്കിടേഷ്, കാംബ്രി—ജ് സര്‍വകലാശാലയിലെ പ്രഫസര്‍ ഇറാനിയന്‍ വംശജനായ കൗഷര്‍ ബിര്‍കര്‍ എന്നിവരടങ്ങിയ നാലുപേര്‍ക്കായിരുന്നു ഫീല്‍ഡ്‌സ് പുരസ്‌കാരം ലഭിച്ചത്.
3000 പൗണ്ട് വിലവരുന്ന 14 കാരറ്റ് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങിയ ബിര്‍ക്കര്‍ അത് സൂട്ട്‌കെയ്‌സിലിട്ട് വേദിയിലെ മേശപ്പുറത്ത് സൂക്ഷിച്ചു. എന്നാല്‍, അല്‍പ്പസമയത്തിനകം സ്യൂട്ട്‌കെയ്‌സ് അപ്രത്യക്ഷമാവുകയായിരുന്നു. അര മണിക്കൂറിനു ശേഷം പവലിയനു സമീപത്തു നിന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ബിര്‍ക്കറിന്റെ പെഴ്‌സും മൊബൈല്‍ ഫോണും അടങ്ങിയ സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയെങ്കിലും അതില്‍നിന്നു മെഡല്‍ നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നു പോലിസ് അറിയിച്ചു.
മെഡല്‍ നഷ്ടപ്പെടാനിടയായതില്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളന സംഘാടക സമിതി മാപ്പു പറഞ്ഞു. 40 വയസ്സില്‍ താഴെയുള്ള ഏറ്റവും ശ്രദ്ധേയരായ ഗണിതശാത്രജ്ഞര്‍ക്കാണ് നാലു വര്‍ഷത്തിലൊരിക്കല്‍ ഫീല്‍ഡ്‌സ് പുരസ്‌കാരം സമ്മാനിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss