|    Sep 21 Thu, 2017 4:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗണപതി പൂജയ്ക്ക് പണം നല്‍കിയില്ല ; മുസ്‌ലിം തൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയില്‍ ക്രൂരമര്‍ദനം

Published : 23rd August 2016 | Posted By: SMR

പൂനെ: മഹാരാഷ്ട്രയില്‍ ഗണപതി പൂജയ്ക്ക് സംഭാവന നല്‍കാത്തതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ക്രൂരമര്‍ദനം. 11 തൊഴിലാളികളെയാണ് ഗണേശ് പൂജ സംഘാടകര്‍ ഉപദ്രവിച്ചത്. സംഭവത്തെതുടര്‍ന്ന് തൊഴിലാളികളില്‍ ചിലര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
ഈമാസം 15ന് പിംപ്രി ചിഞ്ച്‌വാദിലെ ഭോസാരി റോഡില്‍ വച്ചായിരുന്നു സംഭവം. ആക്രമണം നടത്തിയ മൂന്ന് ശ്രീതം ഗണേശ് മണ്ഡല്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബേക്കറി ജീവനക്കാരായ മുസ്‌ലിം യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.
ഗണപതി പൂജ ആഘോഷങ്ങള്‍ക്കായി നൂറ് രൂപ സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ശനിയാഴ്ചയായിരുന്നു ആക്രമണം സംബന്ധിച്ച് പോലിസ് കേസെടുത്തത്.
അക്രമികള്‍ ഇവരെ ഭീഷണിപ്പെടുത്തി സിറ്റ് അപ് എടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങൡ പ്രചരിപ്പിക്കപെട്ടിരുന്നു. അതേസമയം കേസുമായി  മുന്നോട്ടുപോവാന്‍ താല്‍പര്യമില്ലെന്നും തങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ പേടിച്ച് തിരികെ നാട്ടിലേക്ക് പോയതായും അക്രമത്തിനിരയായ യുവാക്കളിലൊരാള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക