|    Apr 29 Sat, 2017 10:53 am
FLASH NEWS

ഗണപതി ക്ഷേത്രപരിസരത്തെ താല്‍ക്കാലിക കടകള്‍ പൊളിക്കും

Published : 19th November 2016 | Posted By: SMR

കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്ര പരിസരത്തെ റോഡിന് ഇരുവശത്തെ താല്‍ക്കാലിക കടകള്‍ പൊളിച്ചു മാറ്റാന്‍ നഗരസഭാ നീക്കം ആരംഭിച്ചു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭയും താലൂക്ക് ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയും ചേര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഗരത്തിലെ റോഡു കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ശബരിമല ഇടത്താവളമായ കൊട്ടാരക്കര ഗണപതി അമ്പല പരിസരത്തെ ഗതാഗതകുരുക്കിന് പരിഹാരം കാണുവാന്‍ വേണ്ടിയാണ്  അമ്പലത്തിനോട് ചേര്‍ന്ന് റോഡിന് ഇരുവശവും സ്ഥാപിച്ച  കടകള്‍ പൊളിക്കുവാന്‍  നഗരസഭ തീരുമാനമെടുത്തത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്തെ കൈയേറ്റ കടകള്‍ നഗരസഭ ഒഴിപ്പിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആളുകള്‍ കടകള്‍ പുനഃസ്ഥാപിച്ചു. കടകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ സംഘം ഇന്നലെ എത്തിയതോടെ കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റത്തിലേക്ക് നീങ്ങി. ടൗണിലെ പല ഭാഗങ്ങളിലും റോഡ് അരികുകള്‍ കൈയേറി കടകളും പെട്ടിക്കടകളും സ്ഥാപിച്ചിട്ടുണ്ടെന്ന് കച്ചവടക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ േൈകയറ്റങ്ങള്‍ ഒഴിപ്പിച്ചാല്‍ തങ്ങളും ഇവിടെനിന്നും മാറാമെന്ന നിലപാടിലായിരുന്നു കച്ചവടക്കാര്‍. വൃശ്ചികമാസത്തിലെ തിരക്ക് പരിഗണിച്ച് അമ്പലത്തിലേക്കുള്ള ഗതാഗത യാത്ര സുഗമമാക്കാന്‍ വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day