|    Oct 16 Tue, 2018 10:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗഡ്കരിയുടെ വെളിപ്പെടുത്തല്‍; അമ്പരന്ന് ബിജെപി

Published : 11th October 2018 | Posted By: kasim kzm

മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗതമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് നരേന്ദ്രമോദി സര്‍ക്കാര്‍. ഒരു ടെലിവിഷന്‍ ഷോയിലാണ് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന വെളിപ്പെടുത്തല്‍ ഗഡ്്കരി നടത്തിയത്.
ഞങ്ങള്‍ എന്തായാലും അധികാരത്തിലെത്തില്ലെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്ര വലിയ വാഗ്ദാനം വേണമെങ്കിലും ജനങ്ങള്‍ക്കു നല്‍കിക്കോ എന്നായിരുന്നു പാര്‍ട്ടി നല്‍കിയ ഉപദേശം- ഗഡ്കരി ഷോയില്‍ വെളിപ്പെടുത്തി. ഇപ്പോ ള്‍ ഞങ്ങള്‍ അധികാരത്തിലാണ്. ജനങ്ങള്‍ ഇപ്പോള്‍ പഴയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍, ഞങ്ങള്‍ അതൊക്കെ ചിരിച്ചുതള്ളി മുന്നോട്ടുപോവുകയാണ്.
ഏതാനും ദിവസം മുമ്പാണ് ഒരു മറാത്തി ചാനല്‍ ഈ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്. യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളിലാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന സൂചനയാണ് ഷോയില്‍ ഗഡ്്കരി നല്‍കുന്നത്. ബിജെപി അധികാരത്തിലെത്തിയത് വ്യാജ വാഗ്ദാനങ്ങള്‍ ന ല്‍കിയാണെന്ന് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതായി ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിച്ചു.
കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss