|    Dec 15 Sat, 2018 4:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗജ ചുഴലിക്കാറ്റ് സര്‍ക്കാരിന്റെ മന്ദഗതി: ജനങ്ങള്‍ പ്രതിഷേധിച്ചു

Published : 20th November 2018 | Posted By: kasim kzm

ചെന്നൈ: ഗജ ചുഴലിക്കാറ്റിനു ശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചു.
പുതുക്കോട്ട ജില്ലയില്‍ സര്‍ക്കാരിന്റെ അഞ്ചു വാഹനങ്ങള്‍ക്ക് തീയിട്ടു. ഗ്രാമവും ചുറ്റുപാടും അടിയന്തരമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പുതുക്കോട്ടയിലെ കിരമംഗലം, വടക്കാട്, അലംഗുഡി എന്നീ സ്ഥലങ്ങളിലാണ് കൂടുതലും നാശം സംഭവിച്ചതെന്ന് പോലിസ് സൂപ്രണ്ട് പറഞ്ഞു.
മരങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിക്കുകയും അലംഗുഡി തഹസില്‍ദാര്‍ എത്തിയപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ജില്ലാ ആദായവകുപ്പ് ഉദ്യോഗസ്ഥനും റവന്യൂ ഡിവിഷനല്‍ ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് എത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു.
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മറ്റ് വാഹനങ്ങള്‍ക്ക് ജനങ്ങള്‍ തീയിടുകയും കല്ലെറിയുകയും ചെയ്തു. അലംഗുഡിക്കു സമീപം കോതമംഗലത്ത് 500ഓളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കല്ലേറില്‍ ഡിഎസ്പി അയ്യനാര്‍ക്ക് പരിക്കേറ്റതായും പുതുക്കോട്ട പോലിസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും പുനരധിവാസത്തിനും വേണ്ട കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss