|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മരണം 45 ആയി

Published : 19th November 2018 | Posted By: kasim kzm

സേലം: തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളോട് അഭ്യര്‍ഥിച്ചു. കൊടുങ്കാറ്റ് ബാധിച്ച ജില്ലകളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സംസ്ഥാന മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തീവ്രമായി ബാധിച്ച പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് കാല്‍ലക്ഷവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss