|    Dec 15 Sat, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്‌

Published : 16th November 2018 | Posted By: kasim kzm

ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന് മുന്നോടിയായി തമിഴ്‌നാടിന്റെ തീരദേശമേഖലകളില്‍ മഴ തുടങ്ങിയിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം ജില്ലകളെയാണ് കാറ്റ് കാര്യമായി ബാധിക്കുക.
തീരദേശമേഖലകളില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കരയിലെത്തുമ്പോള്‍ കാറ്റ് മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നാണ് കണക്കുകൂട്ടല്‍. 35,000 സുരക്ഷാ പ്രവര്‍ത്തകര്‍ക്കു പുറമെ നാവികസേനയുടെ രണ്ടു കപ്പലുകളും സജ്ജമാണ്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് കേരളതീരത്തും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss