|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗജ ചുഴലിക്കാറ്റ്: കേന്ദ്രം 15000 കോടി നല്‍കണമെന്നു തമിഴ്‌നാട്

Published : 23rd November 2018 | Posted By: kasim kzm

ചെന്നൈ: സംസ്ഥാനത്ത്് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തരമായി 15000 കോടി നല്‍കണമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കെ പളനിസ്വാമി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ ബാധിച്ചുവെന്നു കൂടിക്കാഴ്ചയില്‍ പളനിസ്വാമി പ്രധാനമന്ത്രിയെ അറിയിച്ചു. ചുഴലിക്കാറ്റില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായും പളനി സ്വാമി മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15000 കോടി വേണ്ടിവരുമെന്നും കെടുതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. വൈദ്യുതി ഉല്‍പാദനമടക്കമുള്ള മേഖലകളില്‍ പുനരുദ്ധാരണത്തിന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം വൈദ്യുതിത്തൂണുകള്‍ കടപുഴകി വീണു.
നിരവധി വൈദ്യുതി നിലയങ്ങള്‍ തകരാറിലായി. പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ലെന്നാണു റിപോ ര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16നാണ് തമിഴ്്‌നാടിനെ പിടച്ചുകുലുക്കി ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 46 പേര്‍ മരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss