|    Jan 19 Thu, 2017 3:54 am
FLASH NEWS

ഗജേന്ദ്ര ചൗഹാന്റെ സ്ഥാനമേല്‍ക്കല്‍; പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

Published : 7th January 2016 | Posted By: swapna en

chuhan

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘര്‍ഷം. ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ സ്ഥാനമേല്‍ക്കലിനെതിരേ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളും ഇവരെ തടയാനെത്തിയ പോലിസും തമ്മിലാണ് സംഘര്‍ഷം. പ്രകടനം നടത്തിയവര്‍ക്കെതിരേ പോലിസ് ലാത്തിവീശി. നിരവധി വിദ്യാര്‍ത്ഥികളാണ്  ക്യാപസില്‍ പ്രതിഷേധിക്കാനെത്തിയത്.  ചൗഹാനെ തടയാനെത്തിയ പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. 30 ഓളം വിദ്യാര്‍ത്ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധ സമരം മുന്നില്‍ കണ്ട് ഇന്നലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് പോലിസ് നോട്ടിസ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് നോട്ടിസ്. ചൗഹാന്റെ നിയമനത്തിനെതിരേ ദീര്‍ഘകാല സമരം ക്യാംപസില്‍ നടന്നിരുന്നു. 11 തവണ മാനേജ്‌മെന്റ് കുട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ബിജെപി അംഗം എന്ന നിലയിലാണ് വെറും ടെലിവിഷന്‍ നടനായ ചൗഹാനെ കേന്ദ്രം ഇന്റസ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനാക്കി നിയമിച്ചത്.നിരവധി പ്രഗല്‍ഭരായ വ്യക്തികളെ തഴഞ്ഞാണ് നിയമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക