|    Apr 27 Fri, 2018 8:54 am
FLASH NEWS
Home   >  Sports  >  Cricket  >  

ഗംഭീറിന്റെ കീഴില്‍ അദ്ഭുതം കാത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌

Published : 7th March 2018 | Posted By: vishnu vis

ന്യൂഡല്‍ഹി: ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഗൗതം ഗംഭീര്‍ നയിക്കും. ആദ്യ മൂന്ന് സീസണുകളിലും ഡല്‍ഹിക്കുവേണ്ടി കളിച്ച ഗംഭീര്‍ പിന്നീടുള്ള ഏഴ് സീസണുകളിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. ഈ സീസണില്‍ ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നപ്പോള്‍ 2.8 കോടി രൂപയ്ക്ക് ഡല്‍ഹി ഗംഭീറിനെ സ്വന്തമാക്കുകയായിരുന്നു. നേരത്തെ തന്നെ ഡല്‍ഹിക്കുവേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ഗംഭീറിന്റെ ആവശ്യപ്രകാരമാണ് കൊല്‍ക്കത്ത താരത്തെ ഈ സീസണില്‍ ഒഴിവാക്കിയത്. കൊല്‍ക്കത്തയെ രണ്ട് തവണ കിരീടം ചൂടിച്ച ഗംഭീറിന്റെ കീഴില്‍ മികച്ച പ്രകടനം തന്നെ ഡല്‍ഹിക്ക് പുറത്തെടുക്കാന്‍ കഴിയുമെന്ന് ഡല്‍ഹി പരിശീലകനായ റിക്കി പോണ്ടിങും അഭിപ്രായപ്പെട്ടു. 148 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റണ്‍സുകള്‍ നേടിയ ഗംഭീര്‍ 35 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ജഴ്‌സിയില്‍ മാറ്റങ്ങളും ഡല്‍ഹി വരുത്തിയിട്ടുണ്ട്.ചുവപ്പും നീലയും നിറം കലര്‍ന്ന ജേഴ്‌സിയണിഞ്ഞാകും ഈ സീസണില്‍ അവര്‍ കളിക്കാനിറങ്ങുക. ഡൈകിന്‍ ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss