|    Jun 25 Mon, 2018 9:55 am
FLASH NEWS
Home   >  Sports  >  Cricket  >  

ഗംഭീര പ്രകടനത്തോടെ ഗംഭീര്‍; സെമിയിലേക്ക് ചിറകടിച്ച് ഡല്‍ഹി

Published : 12th December 2017 | Posted By: vishnu vis


വിജയവാഡ: ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹി രഞ്ജി ട്രോഫിയുടെ സെമിയില്‍ കടന്നു. മധ്യപ്രദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി സെമിയിലേക്ക് മുന്നേറിയത്. 217 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 125 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ ഗംഭീര്‍ റണ്ണൗട്ടാവുകയായിരുന്നു. കുനാല്‍ ചന്ദേലയും (57) അര്‍ധ സെഞ്ച്വറിനേടി തിളങ്ങി. ഷോറി (46), നിധീഷ് റാണ (6) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സിന് കൂടാരം കയറി. ഹര്‍പ്രീത് സിങിന്റെ (107) അപരാജിത സെഞ്ച്വറിയാണ് മധ്യപ്രദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.  മറുപടിക്കിറങ്ങിയ ഡല്‍ഹി ചന്ദേല (81), ഷോറി (78), ഹിമത് സിങ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 405 റണ്‍സ് അടിച്ചെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 283 റണ്‍സിന് കൂടാരം കയറിയ മധ്യപ്രദേശ് 217 റണ്‍സ് വിജയ ലക്ഷ്യം ഡല്‍ഹിക്ക് സമ്മാനിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss