|    Feb 19 Mon, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗംഗാനദിയില്‍ ബോട്ട് മുങ്ങി 17 മരണം

Published : 15th January 2017 | Posted By: fsq

 

പട്‌ന: ബിഹാറിലെ പട്‌നയില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 17 പേര്‍ മരിച്ചു. അഞ്ചു പേരെ കാണാതായി. ആറു പേരെ പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 40 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള പട്ടം പറത്തല്‍ മേളയില്‍ പങ്കെടുത്തു മടങ്ങുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. താങ്ങാവുന്നതിലധികം യാത്രക്കാര്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് അഗര്‍വാളിനാണ് അന്വേഷണച്ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss