|    Mar 27 Mon, 2017 4:35 am
FLASH NEWS

ഗംഗയ്ക്ക് സ്തുതി പാടിയ ലാലു പ്രസാദ് യാദവ് വിവാദത്തില്‍

Published : 27th August 2016 | Posted By: mi.ptk

_Lalu_Yadav

പട്‌ന: ഫത്വയില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഗംഗയിലെ പുണ്യജലം കരകവിഞ്ഞ് വീട്ടുപടിക്കല്‍ തന്നെ ലഭ്യമാവുന്നത് അപൂര്‍വ സൗഭാഗ്യമായി കരുതണമെന്നായിരുന്നു പ്രളയബാധിതരോടുള്ള ലാലുവിന്റെ ഉപദേശം. സംസ്ഥാന ആരോഗ്യമന്ത്രിയും മകനുമായ തേജ് പ്രതാപിന് ഒപ്പമായിരുന്നു ലാലുവിന്റെ സന്ദര്‍ശനം.
ബിജെപി ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങള്‍ വെള്ളം തുറന്നുവിട്ടതാണ് ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്ന് ലാലു കുറ്റപ്പെടുത്തി.
അതേസമയം, ഗംഗാനദി വീട്ടുപടിക്കലെത്തിയത് പുണ്യമാണെന്ന് പറഞ്ഞ ലാലു പ്രസാദ് വീടും കൃഷിയും കന്നുകാലികളുമെല്ലാം നഷ്ടപെട്ട ആയിരക്കണക്കിന് ജനങ്ങളെ പരിഹസിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക