|    Mar 30 Thu, 2017 6:09 am
FLASH NEWS

ഗംഗയില്‍ ഒരു വര്‍ഷം ഒഴുക്കുന്നത് 350 ടണ്‍ മൃതദേഹങ്ങള്‍

Published : 4th August 2016 | Posted By: mi.ptk

02

വാരണാസി: ഗംഗാ നദിയില്‍ ഒരു വര്‍ഷം മാത്രം ഒഴുക്കുന്നത് 350 ടണ്‍ മൃതദേഹങ്ങള്‍. ഗംഗാ നദീതട അതോറിറ്റി അംഗം ബി.ഡി ത്രിപാഠി വെളിപ്പെടുത്തിയതാണീ കണക്ക്. ഗംഗാനദി ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നമാമി ഗംഗ’ പദ്ധതിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20,000 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. എന്നാല്‍, ഈ ആചാരങ്ങള്‍ നിയന്ത്രിക്കാത്തിടത്തോളം കാലം ഗംഗ നദിയുടെ ശുദ്ധീകരണവും വിജയത്തിലെത്തില്ലെന്നത് ഉറപ്പാണെന്ന് ത്രിപാഠി പറഞ്ഞു.

dead-body-1

പാതി കത്തിയതും മറ്റുമായുള്ള മൃതദേഹങ്ങള്‍ക്ക് പുറമെ 10,000 ടണ്‍ ചിതാഭസ്മവും മറ്റും പുഴയില്‍ തള്ളുന്നുണ്ട്. ഈ കണക്ക് ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നതായും ത്രിപാദി പറഞ്ഞു.
ganges-2

മൃതദേഹങ്ങള്‍ ഗംഗാ നദിയിലൊഴുക്കുന്നതിലൂടെ പുണ്യം കൈവരിക്കാന്‍ സാധിക്കുമെന്നതാണ് ഹിന്ദുമത വിശ്വാസം. എന്നാല്‍ വലിയതോതില്‍ മൃതദേഹങ്ങളും മറ്റ് ശരീര അവശിഷ്ടങ്ങളും നദിയിലൊഴുക്കുന്നത് നദിയുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. ഇതിലൂടെ നദി മലിനമാവുന്ന  സാഹചര്യത്തിലും ഈ ആചാരങ്ങള്‍ ഇതേപടി തുടരുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ത്രിപാഠി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day