|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖോബാറില്‍ മരിച്ച ജിഫിനിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Published : 2nd December 2018 | Posted By: AAK

ദമ്മാം: ഹൃദയാഘാതം മൂലം അല്‍ ഖോബാറിലെ താമസ സ്ഥലത്ത് മരിച്ച ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജോര്‍ജ്-സോഫി ദമ്പതികളുടെ മകന്‍ ജിഫിന്‍ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തിരുന്ന ജിഫിന്‍ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരിച്ചത്. തനിച്ച് താമസിച്ചിരുന്ന ഇദ്ദേഹത്തെ കാലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറു മാസം മുമ്പാണ് വിവാഹിതനായത്. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരി ജിഫിലി. നവയുഗം പ്രതിനിധികളായ ഷാജി മതിലകം, ഷിബുകുമാര്‍, മഞ്ജു മണിക്കുട്ടന്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss