|    Jul 20 Fri, 2018 10:37 am
FLASH NEWS
Home   >  National   >  

ഖൊരഖ്പൂര്‍ ദുരന്തം : ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

Published : 2nd September 2017 | Posted By: G.A.G

ഖൊരഖ്പൂര്‍ : ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ കൂട്ടത്തോടെ മരണമടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവിയായിരുന്ന കഫീല്‍ ഖാനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഴിമതി, കെടുകാര്യസ്ഥത, ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു, അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു, ഓക്‌സിജന്‍ കുറവുണ്ടെന്ന് മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിതുടങ്ങിയ ആരോപണങ്ങളും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
കുട്ടികള്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് നേരത്തേ കഫീല്‍ഖാനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
70 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ വിതരണസംവിധാനം മുടങ്ങിയാണ് കുട്ടികള്‍ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങേണ്ടി വന്നത് തെളിയിക്കുന്ന വസ്തുതകള്‍ റിപോര്‍ട്ട്് ചെയ്തിരുന്നു. ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി മറ്റ് ആശുപത്രികളില്‍ നിന്നും പന്ത്രണ്ടോളം സിലിണ്ടറുകള്‍ സ്വന്തം പണം മുടക്കി വാങ്ങി ആശുപത്രിയിലെത്തിച്ച വാര്‍ത്തയും നേരത്തേ പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് യു പിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. ജപ്പാന്‍ ജ്വരം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. തൊട്ടുപിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ചുമത്തി കഫീല്‍ഖാനെതിരെ നടപടികളുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍.
ഇതിനിടെ ബിആര്‍ഡി ആശുപത്രിയില്‍ നിന്ന് ശിശുമരണത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. 1304 കുട്ടികള്‍ ഈ വര്‍ഷം മാത്രം ഈ ആശുപത്രിയില്‍ മരിച്ചു എ്ന്നാണ് പുറത്തുവന്ന വിവരം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss