|    Mar 23 Thu, 2017 9:54 am
FLASH NEWS

ഖുറേഷിയെ കേരളത്തിലെത്തിക്കാന്‍ നടപടി തുടങ്ങി

Published : 23rd July 2016 | Posted By: SMR

കൊച്ചി: കൊച്ചി തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ ആര്‍ സി ഖുറേഷിയെ കേരളത്തിലെത്തിക്കാന്‍ നടപടി തുടങ്ങി.
മുംബൈ കോടതിയില്‍ നിന്ന് തിങ്കളാഴ്ചയ്ക്കകം എറണാകുളത്തെ കോടതിയില്‍ ഇദ്ദേഹത്തെ ഹാജരാക്കുന്നതിനുള്ള ട്രാന്‍സിറ്റ് വാറണ്ട് നേടാനാണ് നീക്കം. ഇതിനായി എറണാകുളം കോടതിയില്‍ ഖുറേഷിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകള്‍ പോലിസ് മുംബൈയിലേക്ക് അയച്ചു. ട്രാന്‍സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാലുടന്‍ തന്നെ ഖുറേഷിയെ കൊച്ചിയിലെത്തിക്കും.
മെറിന്റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഖുറേഷിയെ അറസ്റ്റു ചെയ്തത്. മെറിന്റെ ഭര്‍ത്താവ് യഹിയ, ഖുറേഷി എന്നിവര്‍ തന്നെ മതം മാറാനും ഐഎസില്‍ ചേരാനും നിര്‍ബന്ധിച്ചുവെന്നു കാട്ടിയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസ് ഇവര്‍ക്കെതിരേ യുഎപിഎയും ചുമത്തി. തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നുള്ള പോലിസ് സംഘം മുബൈയില്‍ പോയി കഴിഞ്ഞദിവസം ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

(Visited 26 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക