|    Oct 17 Tue, 2017 10:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖുറേഷിയുടെ പ്രതിശ്രുതവധു നേപ്പാള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published : 7th October 2016 | Posted By: SMR

കാഠ്മണ്ഡു: ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് വൈ ഖുറേഷിയുടെ പ്രതിശ്രുതവധു നേപ്പാളുകാരി. നേപ്പാളിലെ തിരഞ്ഞടുപ്പ് കമ്മീഷണറായ ഇളാ ശര്‍മയാണ് ഖുറേഷിയുടെ വധുവായെത്തുന്നത്. വാര്‍ത്ത ടെലഗ്രാഫാണ് പുറത്തുവിട്ടത്. കഴിഞ്ഞ സപ്തംബറില്‍ മെക്‌സിക്കോയില്‍ നടന്ന സമ്മേളനത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
69കാരനായ ഖുറൈശിയുടെയും 49 കാരിയായ ഇള ശര്‍മയുടേയും വിവാഹം രണ്ടുതവണ നിശ്ചയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. 2010 ജൂലൈ മുതല്‍ 2012 ജൂണ്‍ വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ച ഖുറേഷി വിവാഹമോചിതനാണ്. ഇള ശര്‍മയുടെ ആദ്യഭര്‍ത്താവ് മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. രണ്ട് പെണ്‍കുട്ടികളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക