|    Jul 21 Fri, 2017 4:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഖുറം പര്‍വേസിനെ വിട്ടയക്കണം: അന്താരാഷ്ട്ര സംഘടനകള്‍

Published : 6th October 2016 | Posted By: SMR

ശ്രീനഗര്‍: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ അന്യായത്തടങ്കലില്‍ നിന്ന് നിരുപാധികം വിട്ടയക്കണമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷനല്‍ ലോയേഴ്‌സ് വാച്ച് കാനഡ, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഇ ന്റര്‍നാഷനല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്‌സ് എന്നീ സംഘടനകളാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെഴുതിയ കത്തില്‍ പര്‍വേസിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞമാസം 16നാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് 20ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പൊതുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയുമായിരുന്നു. ഇത് ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനെതിരാണ്. പര്‍വേസ് നിയമവിരുദ്ധമായി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവുകള്‍ സര്‍ക്കാര്‍ ഹാജരാക്കണമെന്നും സംഘടനക ള്‍ കത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക