|    Sep 22 Fri, 2017 11:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഖുറം പര്‍വേഷിന്റെ സംഘടനയ്ക്ക് ഏഷ്യന്‍ മനുഷ്യാവകാശ പുരസ്‌കാരം

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതു രക്ഷാനിയമപ്രകാരം ജമ്മുകശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേഷിന്റെ നേതൃത്വത്തിലുള്ള ഏഷ്യന്‍ ഫെഡറേഷന്‍ എഗയന്‍്സ്റ്റ് ഇന്‍വോളന്ററി ഡിസ് അപ്പിയറന്‍സസ് (എഎഫ്എഡി) സംഘടനയ്ക്ക് 2016ലെ ഏഷ്യാ ഡെമോക്രസി ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ്.
കാണാതായവരെപ്പറ്റിയുള്ള സംഘടനുടെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കാന്‍ ജനീവയിലേക്ക് പോവാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സപ്തംബര്‍ 16ന് പര്‍വേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്. സംഘനടയുടെ നേതാവ് തടവിലായ പ്രത്യേക സാഹചര്യത്തിലാണ് പുരസ്‌കാരം ലഭിച്ചതെന്ന് എഎഫ്എഡി പറഞ്ഞു. ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കോ-ഓഡിനേറ്ററാണ് പര്‍വേഷ്. ഒരുലക്ഷം അമേരിക്കന്‍ ഡോളര്‍ അടങ്ങുന്ന പുരസ്‌കാരം മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് തായ്‌വാനില്‍ നടക്കുന്ന ചടങ്ങില്‍ സംഘടന ഏറ്റുവാങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക