|    Oct 19 Thu, 2017 3:28 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം സംഘടിപ്പിച്ചു

Published : 11th October 2017 | Posted By: G.A.G

ജിദ്ദ:  സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി കിങ്ങ് ഖാലിദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രവാസി മലയാളികള്‍ക്കിടയില്‍ സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞ്ഞാന പരീക്ഷയുടെ ഭാഗമായി സൗദി വെസ്‌റ്റേണ്‍ ഏരിയ ഹിഫ്‌ള് മത്സരം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയില്‍ സംഘടിപ്പിച്ചു.

സൗദി അറേബ്യയിലെ മൂന്ന് ഏരിയകളിലായി നടന്ന മത്സരത്തില്‍ വെസ്‌റ്റേണ്‍ ഏരിയയിലെ മക്ക, ജിദ്ദ ഉള്‍പ്പടെയുള്ള സെന്ററുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.  ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിത്യസ്ഥ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ശൈഖ് ഫൈസല്‍ ത്വാഹിര്‍, ശൈഖ് മുഹമ്മദ് അഹ്മദ് അല്‍ ഹസന്‍, ഇംറൂസ്, ആയിഷ എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തി.

മത്സരങ്ങള്‍ക്ക് ഇസ്ലാഹി സെന്റര്‍ ആക്റ്റിങ്ങ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ദഅ്വ കണ്‍വീനര്‍ ശറഫുദ്ധീന്‍ കടലുണ്ടി,  ഏരിയ കണ്‍വീനര്‍ അബ്ദുസ്സലാം സ്വലാഹി എന്നിവരും പെണ്‍കുട്ടികളുടെ മത്സരത്തിന് നസീം സലാഹ്, മെഹറുന്നിസ കബീര്‍, സെലീന നാസര്‍ എന്നിവരും നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഒക്ടോബര്‍ 20ന് ദമ്മാമില്‍ വെച്ച് നടക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമാപന സംഗമത്തില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക