|    Mar 30 Thu, 2017 8:25 am
FLASH NEWS

ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യുവജനവിഭാഗമായ ഐഎസ്എം നടത്തിവരുന്ന ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ 2015-16 ഫലം പ്രസിദ്ധീകരിച്ചു. പത്ത് വിഭാഗങ്ങളിലായി (മര്‍ഹല) കേരളത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം സെന്ററുകളില്‍ പതിനായിരത്തില്‍പരം പഠിതാക്കള്‍ കഴിഞ്ഞ മെയ് 22ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ക്യുഎച്ച്എല്‍എസ് മല്‍സരപരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചു. സൈനബ എന്‍ അരീക്കോട് , ഹാഷിം പി ഇ കൊയിലാണ്ടി , എം മറിയക്കുട്ടി കുനിയില്‍ എന്നിവര്‍ യഥാക്രമം ഒന്ന,് രണ്ട്, മൂന്ന് റാങ്കുകള്‍ നേടി. ഇവര്‍ക്ക് ഒരുലക്ഷം, 50,000, 25,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. നവംബര്‍ 12,13 തിയ്യതികളില്‍ ആലപ്പുഴയലെ ക്യുഎച്ച്എല്‍എസ് സംസ്ഥാന സംഗമത്തില്‍ ജേതാക്കള്‍ക്കുള്ള പുരസ്‌കാങ്ങള്‍ സമര്‍പ്പിക്കും. ഫലം ംംം.ശാെീളളശര ശമഹ.ീൃഴ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിജയികളുടെ വിവരം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ക്രമത്തില്‍.ഒന്നാം മര്‍ഹല: പി ഇ ഹാഷിം (കോഴിക്കോട്), എ നിദ (പാലക്കാട്), സലാഹുദ്ദീന്‍ അയ്യൂബ് (കൊല്ലം). രണ്ടാം മര്‍ഹല: നാഷിദ പരീത് (കോട്ടയം), കെ മുഹമ്മദ് കുട്ടി (പാലക്കാട്), റസിയ പൈമറ്റം (എറണാകുളം).മൂന്നാം മര്‍ഹല: എ റഹീമ (കണ്ണൂര്‍), വി റഹീല (കോഴിക്കോട്), കെ ടി നാസര്‍ (മലപ്പുറം).നാലാം മര്‍ഹല: കെ കെ ജാസ്മിന്‍ (തൃശൂര്‍), ഹസീന മുസ്തഫ (തൃശൂര്‍), ഷമീമ മുംതാസ് (മലപ്പുറം).അഞ്ചാം മര്‍ഹല: സഫിയ ആലുക്കല്‍ (മലപ്പുറം), പി എ ഫാതിമ (ആലപ്പുഴ), സ്വാലിഹ അറഫാത്ത് (എറണാകുളം).ആറാം മര്‍ഹല: എ ഫാത്തിമത്ത് സുഹറ (മലപ്പുറം), പി സൈനബ (മലപ്പുറം), കെ കെ ആയിശ (മലപ്പുറം).ഏഴാം മര്‍ഹല: പി കെ ജാനിസ (മലപ്പുറം), കെ സി ബിഷ്‌നീന്‍ഹുദ (കോഴിക്കോട്), കെ പി മറിയം (മലപ്പുറം).എട്ടാം മര്‍ഹല: എം സഫിയ (കോഴിക്കോട്), എസ് നിഷീദ (പാലക്കാട്), കെ റംല (മലപ്പുറം).ഒമ്പതാം മര്‍ഹല: പി പി മുനീറ (കോഴിക്കോട്),  എം മറിയംകുട്ടി (മലപ്പുറം), ടി സി ഖദീജ (കോഴിക്കോട്)പത്താം മര്‍ഹല: എന്‍ സൈനബ (മലപ്പുറം), കെ വി ജുമാന (മലപ്പുറം), പി കെ ഷരീഫ  (മലപ്പുറം).

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day