|    Mar 23 Thu, 2017 3:40 am
FLASH NEWS

ഖുര്‍ആന്‍ ഹദീസ്് ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമം സമാപിച്ചു

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ആസൂത്രിത നീക്കം ചെറുക്കണമെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐഎസ്എം ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമത്തിന്റെ സമാപനസമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളില്‍ നിന്ന് വക്കം മൗലവിയുടെ പേര് മാറ്റണമെന്ന് പറഞ്ഞ് സമരം ചെയ്തവര്‍ ഇപ്പോള്‍ അറബി കലാലയങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ക്കുകയാണ്. കെഎന്‍എം വൈസ് പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബുസേട്ട് അദ്യക്ഷത വഹിച്ചു. കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി, ഐഎസ്എം പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സെക്രട്ടറി പി കെ സക്കരിയ്യ സ്വലാഹി, കെ വി അബ്ദുല്‍ ലത്വീഫ്, എം അബ്ദുറഹ്മാന്‍ സലഫി, അഹ്മദ് അനസ്, കെ.എ മുഹമ്മദ് പ്രസംഗിച്ചു.മതം ബഹുസ്വരത ദേശസ്‌നേഹം എന്ന തലക്കെട്ടില്‍ നടന്ന ബൗദ്ധിക സംവാദം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ദലിത് – മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നിരന്തരം രാജ്യക്കൂറ് പ്രകടിപ്പിച്ച് കൊണ്ടിരിക്കണമെന്ന ചിന്ത അപകടമാണ്. മതവും നിറവും നോക്കി ഭീകരമുദ്രയടിക്കുന്നത് അവസാനിപ്പിക്കണം. ദേശീയ സമരരംഗത്തെ ഉജ്വല സാന്നിധ്യങ്ങളായിരുന്ന മൗലാനാ അബ്ദുല്‍ കാലാം ആസാദ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ എം സീതി സാഹിബ്, തുടങ്ങിയ നവോത്ഥാന നായകരുടെ മത-രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണിത്. രാജ്യത്തിന്റെ ആത്മാവ് ബഹുസ്വരതയാണ്. ബഹുസ്വരത തകര്‍ക്കുന്ന നിലപാടില്‍ നിന്ന് പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്നും സംവാദം അഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.  സംസ്ഥാനത്തെ നൂറ് കണക്കിന് ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ സമ്മേളനത്തിനെത്തി.

(Visited 18 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക