|    Oct 16 Tue, 2018 4:26 pm
FLASH NEWS

ഖുര്‍ആന്‍ സെമിനാറില്‍ തഫ്‌സീറുല്‍ കബീര്‍ പരിഭാഷ വിതരണം ചെയ്തു

Published : 22nd September 2017 | Posted By: fsq

 

കൊല്ലം:മുസ്‌ലിം അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറില്‍ ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ അഞ്ച് വാല്യങ്ങള്‍ അടങ്ങിയ മലയാള പരിഭാഷ തിരഞ്ഞെടുക്കപ്പെട്ട 50 മഹല്ല് ജമാഅത്തുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പൊതു ഗ്രന്ഥ ശാലകള്‍ക്കും വിതരണം ചെയ്തു. ആദ്യകോപ്പി മുസ്‌ലിം അസ്സോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം കടയ്ക്കല്‍ അബ്ദുല്‍ അസ്സീസ് മൗലവിയില്‍ നിന്നും ഏറ്റുവാങ്ങി. എം എ സമദ് മോഡറേറ്ററായി നടന്ന ഖുര്‍ആന്‍ സെമിനാര്‍ തേവലക്കര അലിയാരു കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. എം എസ് മൗലവി ഹാജി അബ്ദുല്‍ സലാം വിഷയം അവതരിപ്പിച്ചു. അഡ്വ. കെ പി മുഹമ്മദ്, കൊല്ലം അബ്ദുല്ല മൗലവി, മൈലാപ്പൂര്‍ ഷൗക്കത്ത് അലി മൗലവി, എ കെ ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി ഡോ എം അബ്ദുല്‍ സലാം, വൈ എം ഹനീഫ മൗലവി, കണ്ണനല്ലൂര്‍ സിറാജുദ്ദീന്‍, മണക്കാട് നജുമുദ്ദീന്‍, എ എല്‍ നിസാമുദ്ദീന്‍, മേകോണ്‍ അബ്ദുല്‍ അസീസ്, ഇ നാസറുദ്ദീന്‍, യൂസുഫ് മൗലവി, ഡോ എ എം മുഹമ്മദ് ബഷീര്‍, എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. തേവലക്കര എം എ അസീസിന്റെ നിര്യാണത്തില്‍ സെമിനാര്‍ അനൂശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss