|    Jul 22 Sun, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖുര്‍ആന്‍ വിരുദ്ധ ലഘുലേഖ : യുഎസ് മാപ്പ് ചോദിച്ചു

Published : 7th September 2017 | Posted By: fsq

 

അഫ്ഗാനിസ്താന്‍: ഖുര്‍ആന്‍ വചനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ അമേരിക്കന്‍സേന മാപ്പു ചോദിച്ചു. ഖുര്‍ആന്‍ വചനം കടിച്ചുപിടിച്ച നായയെ സിംഹം ഓടിക്കുന്നതാണു ലഘുലേഖ. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വചനം താലിബാന്‍ പ്രവര്‍ത്തകര്‍ ബാനറുകളില്‍ ഉപയോഗിക്കുന്നതാണ്. പവിത്രമായ ഖുര്‍ആന്‍ വചനം നായ കടിച്ചുപിടിച്ചതായി ചിത്രീകരിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. സംഭവത്തില്‍ മാപ്പ് ചോദിച്ച മേജര്‍ ജനറല്‍ ജെയിംസ് ലിന്‍ഡര്‍ ഇസ്്‌ലാമിനെയും ലോകമെമ്പാടുമുള്ള മുസ്്‌ലിംജനതയെയും ബഹുമാനിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഈ തെറ്റ് മാപ്പര്‍ഹിക്കാത്തതാണ്. ഇനി ഇതുപോലൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ആദ്യതവണയല്ല ഇത്തരമൊരു തെറ്റ് യുഎസ് സൈന്യത്തിനു പറ്റുന്നത്. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012ല്‍ അമേരിക്കന്‍ സൈന്യം ബഗ്രാമിലെ വായനശാലയില്‍ ബോംബിട്ടിരുന്നു. അന്ന് നിരവധി ഖുര്‍ആന്‍ പ്രതികളാണ് കത്തിയെരിഞ്ഞത്. അന്നത്തെ സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നടന്നിരുന്നു. നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss