|    Jan 18 Wed, 2017 7:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു

Published : 18th July 2016 | Posted By: G.A.G
abdul-gafoor-salmiya

അബ്ദുല്‍ ഗഫൂര്‍ സാല്‍മിയ

naseera-arshad(2)

നസീറ അര്‍ഷദ്

ayisha-ibraheem(2)

ആയിഷ ഇബ്രാഹിം

ഇസ് ലാഹി സെന്റര്‍

‘വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗ്ഗദീപം’ എന്ന ശീര്‍ഷകത്തില്‍ പൊതുജനങ്ങളില് ഇസ്ലാമിക വിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റര്‍ (കെ.എന്‍.എം) പരിശുദ്ധ റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

അബ്ദുല്‍ ഗഫൂര്‍ സാല്‍മിയ ഒന്നാം സ്ഥാനവും ജെന്നിഫര്‍ ജമാല്‍ (മങ്കഫ്) രണ്ടാം സ്ഥാനവും നസീറ അര്‍ഷദ് (ഫഹാഹീല്‍), ആയിഷ ഇബ്രാഹിം(ഫര്‍വാനിയ) എന്നിവര്‍  മൂന്നാം സ്ഥാനവും കരസ്ഥമക്കി. കൂടാതെ തിരഞ്ഞടുത്ത മറ്റു എട്ടു എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു.  അഷ്‌റഫ് വി കെ(അല്‍ റായ്) ഹസ്‌നത് മെഹമൂദ്(ജിദ്ദ) അബ്ദുല്‍ റസാഖ് അഹ്മദ്(അബ്ബാസിയ)  ഷാന്‍ സൈനുലാബ്ദീന്‍(അബുഹലീഫ)  കെ. ഷിറാസ്(ഫഹാഹീല്‍) യൂസുഫ് കാഞ്ഞാര്‍(മംഗഫ്) റിന്‍സി ഖലീല്‍(ഖൈത്താന്‍) മുഹ്‌സിന്‍ മുനീര്‍(മംഗഫ്) .എന്നിവരാണ് പ്രോത്സാഹന സമ്മാനം നേടിയവര്‍

റമദാന്‍ 15ഓടെ വിവിധ സോഷ്യല്‍ മീഡിയ കളിലൂടെ പ്രസിദ്ധീകരിക്കുകയും കുവൈത്തിലെ മലയാളം ഖുതുബ നടക്കുന്ന പള്ളികളിലൂടെയും അല്ലാതെയുമായി മലയാളികളുടെയിടയില്‍ വിതരണം ചെയ്ത ചോദ്യാവലികള്‍ക്ക്് കുവൈത്തില്‍ നിന്നും മറ്റു ജി. സി. സി. രാജ്യങ്ങളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടുത്തു നടക്കുന്ന ഇസ് ലാഹി സെന്റര്‍ പൊതു പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക