|    Dec 17 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഖുര്‍ആന്‍ മല്‍സര പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി കര്‍ഷകന്‍

Published : 28th November 2018 | Posted By: kasim kzm

കാളികാവ്: ചേറിലിറങ്ങി പണിയെടുത്ത കര്‍ഷകന്‍ കൊയ്‌തെടുത്തതു ഖുര്‍ആനിലെ മുത്തുകള്‍. ഖുര്‍ആന്‍ പഠനത്തിനും കൃഷിക്കും തുല്യപ്രാധാന്യം നല്‍കിയ മധ്യവയസ്‌കന്‍ വിളവെടുത്തത് രണ്ടിലും നൂറുമേനി. അഞ്ചച്ചവിടി തട്ടാന്‍കുന്നിലെ കെ ടി ഉമര്‍ എന്ന കര്‍ഷകനാണ് ഖുര്‍ആന്‍ പഠനത്തെ നെഞ്ചേറ്റി ഉന്നതവിജയം നേടിയത്.
ഐഎസ്എം സംസ്ഥാന സമിതി നടത്തുന്ന ഖുര്‍ആന്‍ ഹദീസ് പഠന പദ്ധതിയുടെ സംസ്ഥാനതല മല്‍സര പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയാണ് തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ക്യുഎച്ച്എല്‍എസ് പഠിതാക്കളുടെ സംസ്ഥാന സംഗമത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി അവാര്‍ഡ് വിതരണം ചെയ്തു. 2018 മെയ് 27നാണ് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മല്‍സര പരീക്ഷ നടന്നത്. ആയിരങ്ങള്‍ പങ്കെടുത്ത പരീക്ഷയിലാണ് ഈ സാധാരണക്കാരന്‍ ഒന്നാമതെത്തിയത്. ഖുര്‍ആന്‍ പഠനം സാധാരണക്കാരില്‍ എത്തിക്കുന്നതിനു വേണ്ടി 2002ലാണ് ഐഎസ്എം സംസ്ഥാന സമിതി ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ എന്ന പദ്ധതി തുടങ്ങിയത്. അന്നു മുതല്‍ ഉമര്‍ ഇതില്‍ പഠിതാവാണ്.
പാരമ്പര്യ കര്‍ഷകുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന് കൃഷിയാണ് ഉപജീവനമാര്‍ഗം. അതോടൊപ്പം സജീവ രാഷ്ടീയ, സാമൂഹികരംഗത്തും നിറഞ്ഞു നില്‍ക്കുന്നയാളാണ് ഈ 52കാരന്‍. കൃഷിക്കും ഒപ്പം പഠനത്തിനും സേവനത്തിനും സമയം ഭാഗിച്ചാണു പ്രവര്‍ത്തനം. അഞ്ചച്ചവിടി മസ്ജിദുല്‍ ഇസ്‌ലാഹ് പഠനകേന്ദ്രത്തിലെ പഠിതാവാണ്. നേരത്തെയും ഇദ്ദേഹത്തിന് ഖു ര്‍ആന്‍ പഠനരംഗത്ത് സംസ്ഥാനതലത്തില്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് കുടുംബം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss