|    Mar 25 Sat, 2017 1:37 am
FLASH NEWS

ഖുര്‍ആന്‍ അവഹേളനം: ആംആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റില്‍

Published : 25th July 2016 | Posted By: mi.ptk

naresh-yadav-

ന്യൂഡല്‍ഹി: ഖുര്‍ആന്‍ അവഹേളന സംഭവത്തില്‍ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവ് അറസ്റ്റില്‍. പഞ്ചാബില്‍ സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ച ഖുര്‍ആന്‍ അവഹേളനത്തില്‍ പഞ്ചാബ് പോലീസാണ് നരേഷ് യാദവിനെ അറസ്റ്റ് ചെയ്തത്.
മലേര്‍കോട്‌ലയില്‍ കഴിഞ്ഞമാസം 25നാണ് സംഭവം നടന്നത്. കേസിലെ മുഖ്യപ്രതി വിജയ്കുമാര്‍ മെഹ്‌റോളി എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് എംഎല്‍എയ്‌ക്കെതിരെ കേസുടുത്തത്. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയക്ക് ജയിക്കാനായി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടികള്‍ വിശദീകരിച്ച നരേഷ് യാദവ് ഖുര്‍ആന്‍ കീറി താളുകള്‍ ഓടയിലെറിയാന്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും മുഖ്യപ്രതിയായ വിജയ്കുമാര്‍ പറഞ്ഞിരുന്നു.വിജയകുമാറിന്റെ കാറില്‍ നിന്ന് കീറിയ താളുകള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ നരേഷ് യാദവ് ആരോപണങ്ങളെ പാടെ നിഷേധിച്ചു. തനിയ്‌ക്കെതിരെയുള്ള വിഎച്ച്പിയുടെ ഗൂഢാലോചനയാണിതെന്നും കേസിന്റെ വിശദാംശങ്ങള്‍പോലും തനിയ്ക്ക് അറിയില്ലെന്നും പറഞ്ഞു.ബിജെപി-അകാലിദള്‍ സഖ്യം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും നരേഷ് ആരോപിച്ചു.

(Visited 1,432 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക