|    Jan 22 Sun, 2017 10:01 pm
FLASH NEWS

ഖുദ്‌സ് ദിനാചരണം: ഫലസ്തീനികള്‍ക്ക് പിന്തുണയുമായി ആഫ്രിക്ക

Published : 3rd July 2016 | Posted By: SMR

കെയ്പ് ടൗണ്‍: ഖുദ്‌സ് ദിനത്തില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഫ്രിക്കയിലെങ്ങും കൂറ്റന്‍ റാലി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്ന റാലികളില്‍ വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേരാണ് അണിനിരന്നത്. എല്ലാവര്‍ഷവും പരിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഖുദ്‌സ് ദിനം ആചരിക്കുന്നത്. ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധമാണിതെന്ന് ദക്ഷിണാഫ്രിക്കക്കാരനായ അഖ്മദ് കാസിം പറഞ്ഞു.
നൈജീരിയയില്‍ കനത്ത സുരക്ഷാവലയത്തിലാണ് ഖുദ്‌സ് ദിന റാലി സംഘടിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഖുദ്‌സ് റാലിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇവിടെ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയില്‍ സുകൂടോ, കത്സിനാ, ജോസ്, സാരിയ എന്നിവിടങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയതായി ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് നൈജര്‍ നേതാവ് ഇബ്രാഹീം മൂസ അറിയിച്ചു. ഖാന തലസ്ഥാമായ ആക്രയില്‍ നടന്ന റാലിയില്‍ ഫലസ്തീന്‍, ഇറാന്‍ അംബാസഡര്‍മാരും പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്ടൗണില്‍ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ പതാക നശിപ്പിച്ചു. ജൊഹാനസ് ബര്‍ഗിലെ തെരുവുകള്‍ പ്രതിഷേധക്കാര്‍ പിക്കറ്റ് ചെയ്തു. കെനിയയിലെ പ്രധാന നഗരങ്ങളായ നെയ്‌റോബി, മൊംബസാ, നാകുറു, കിസുമു എന്നിവിടങ്ങളിലും ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത റാലി നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക