|    Jan 19 Thu, 2017 7:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

Published : 13th October 2016 | Posted By: SMR

ദോഹ: വെസ്‌റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായി ഖിഫ്  സംഘടിപ്പിക്കുന്ന പത്താമത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ഇന്ന് ദോഹാ സ്‌റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ന് വൈകുന്നേരം 7 മണിക്കാരംഭിക്കുന്ന പ്രഥമ മല്‍സരത്തില്‍ സ്‌കിയ തിരുവനന്തപുരവും കെപിഎക്യു കോഴിക്കോടും മാറ്റുരക്കും. കെഎംസിസി കോഴിക്കോട്  യാസ് തൃശൂര്‍ ടീമുകള്‍ തമ്മിലാണ് രണ്ടാമത്തെ മല്‍സരം.
ഒക്‌ടോബര്‍ 21നു നടക്കുന്ന ഔപചാരിക ഉദ്ഘാടന പരിപാടിയില്‍ ഇന്ത്യന്‍ എംബസി, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രതിനിധികള്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ഇതര സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനദിവസം അരങ്ങേറും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളെ പ്രതിനിധീകരിച്ച് ശക്തരായ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.
ക്വാളിഫയിങ് റൗണ്ട് മുതല്‍ സെമിഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ദോഹ സ്‌റ്റേഡിയത്തില്‍ അരങ്ങേറും.
ഡിസംബര്‍ 9ന് അല്‍അറബി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഫൈനല്‍ മല്‍സരത്തില്‍ ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കര്‍ക്കും ട്രോഫികള്‍ക്കു പുറമെ യഥാക്രമം 20,000 റിയാലും 12,000 റിയാലും മൂന്നും നാലും സ്ഥാനക്കാര്‍ക്കു 2500 റിയാല്‍ വീതവും സമ്മാനം നല്‍കും. ഫൈനല്‍ മല്‍സരത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
സിറ്റി എക്‌സ്‌ചേഞ്ചിനു പുറമേ അല്‍അനീസ് ട്രേഡിങ്, ഇമാല്‍ക്കോ ട്രേഡിങ്, ടോട്ടല്‍ ലൂബ്രിക്കന്‍സ്, ക്വാളിറ്റി ഇന്റര്‍നാഷനല്‍, ജൈദ ഓട്ടോപാര്‍ട്‌സ്, ബ്രാഡ്മ, പാര്‍ട്‌സ്‌ലാന്റ്, അലി ഇന്റര്‍നാഷനല്‍, ബോഷ് എന്നിവയും ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരാണ്.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളായ അലി ഹമൂദ് അല്‍നഈമി(ഹെഡ് ഓഫ് പ്ലയേഴ്‌സ് ആന്റ് കോംപിറ്റീഷന്‍സ് ഡിപാര്‍ട്ട്‌മെന്റ്), ജമാല്‍ ദര്‍ജാനി(സ്‌പോണ്‍സര്‍ഷിപ്പ് ആന്റ് ടിവി റൈറ്റ്‌സ്), അലി സലാത്ത്(മീഡിയ ഹെഡ്),
ഖിഫ് പ്രസിഡന്റ് ശംസുദ്ധീന്‍ ഒളകര, ജനറല്‍ സെക്രട്ടറി പി കെ ഹൈദരലി, വൈസ് പ്രസിഡന്റുമാരായ കെ മുഹമ്മദ് ഈസ, എ സുഹൈല്‍, ട്രഷറര്‍ താഹിര്‍, പി ആര്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ്, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക