|    Jan 20 Fri, 2017 1:00 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖിഫ് ഫുട്‌ബോള്‍: ആദ്യ മല്‍സരത്തില്‍ സ്‌കിയക്ക് വിജയം

Published : 15th October 2016 | Posted By: SMR

ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള പത്താമത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മല്‍സരത്തില്‍ സ്‌കിയ തിരുവനന്തപുരം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്  കെപിഎക്യു കോഴിക്കോടിനെ തോല്‍പ്പിച്ചു. ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ആദ്യപകുതി. ഇരുഭാഗത്തേക്കും പന്തു കയറിയിറങ്ങവെ 26ാം മിനിറ്റില്‍ ആദ്യഗോള്‍ പിറന്നു. കെപിഎക്യു കളിക്കാരന്‍ പെനല്‍റ്റി ബോക്‌സില്‍ പന്ത് കൈകൊണ്ട് തടഞ്ഞിട്ടതിനെതുടര്‍ന്ന് സ്‌കിയക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചപ്പോള്‍ പത്താം നമ്പര്‍ താരം ജിതിന്‍ ജോയ് ഒരുഗ്രന്‍ ഷോട്ടില്‍ വല കുലുക്കി. എന്നാല്‍, ശര വേഗത്തിലായിരുന്നു കെപിഎക്യു കോഴിക്കോടിന്റെ മറുപടി ഗോള്‍. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കിയ ഗോളിക്ക് സംഭവിച്ച പിഴവ് മുതലാക്കി കെപിഎക്യു ഫോര്‍വേര്‍ഡ് സജി ഗോളാക്കി മാറ്റുകയായിരുന്നു.
നാല്‍പത്തിമൂന്നാം മിനിറ്റില്‍ ഒമ്പതാം നമ്പര്‍ താരം ജെറി മനോഹരമായി ഷോട്ടുതിര്‍ത്തപ്പോള്‍ കെപിഎക്യുവിന്റെ കാവല്‍ക്കാരന്‍ നിസ്സഹായനായി. സ്‌കോര്‍ 2-1. കീഴടങ്ങാന്‍ കൂട്ടാക്കാതെ കെപിഎക്യു സമനിലയ്ക്കായി നിരന്തരം പൊരുതിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക