|    Apr 22 Sun, 2018 10:31 am
FLASH NEWS

ഖാസിയുടെ ദൂരൂഹമരണം ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിന്

Published : 18th April 2016 | Posted By: SMR

കാസര്‍കോട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 29 മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല സമരം നടത്താന്‍ ഖാസി സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഡോ. സി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, അബ്ദുല്‍ഖാദര്‍ സഹദി, ഹുസയ്ന്‍ റഹ്മാനി, സി എം അഷറഫ്, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ശാഫി ദേളി, മുഹമ്മദ് സൈദ്, കെ വി രവീന്ദ്രന്‍, മുഹമ്മദ് മുസ്തഫ, സി എം ഇബ്രാഹിം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss