|    Jan 21 Sat, 2017 8:59 pm
FLASH NEWS

ഖാസിയാരകം-ചീനിത്തോട്: ഉപസമിതിയുടെ യോഗം നടന്നില്ല; കക്ഷിയില്‍ നിന്നു വിശദീകരണം തേടല്‍ അനിശ്ചിതത്വത്തില്‍

Published : 3rd September 2016 | Posted By: SMR

കൊണ്ടോട്ടി: നഗരത്തിനു സമീപമുള്ള ഖാസിയാരകം-ചീനിത്തോട് വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരുടെയും വിവിധ പാര്‍ട്ടി നേതാക്കളെയും ഉള്‍പ്പെടുത്തി രൂപവല്‍ക്കരിച്ച ഉപസമിതിയുടെ യോഗം നടന്നില്ല. കരാര്‍ റദ്ദാക്കുന്നതിന് മുന്നോടിയായി കക്ഷിയില്‍ നിന്ന് വിശദീകരണം തേടാനും നഗരസഭാ കൗ ണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ 22ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് ഇതുവരെ നടക്കാതെ പേയത്. തോടിന് മുകളില്‍ സഌബ് പതിച്ച ഭാഗം 40 വര്‍ഷത്തേക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയത് റദ്ദാക്കുന്നതിനു മുന്നോടിയായി ചേരാനാണ് യോഗം തീരുമാനിച്ചിരുന്നു.
ഇതിനായി സ്ഥിരംസമിതി അധ്യക്ഷരുടെയും വിവിധ പാര്‍ട്ടികളുടെ നേതാക്കളെയും ഉള്‍പ്പെടുത്തി രൂപവല്‍ക്കരിച്ച ഉപസമിതിയുടെ യോഗം രണ്ട് ദിവസത്തിനകം ചേരാനായിരുന്നു അന്നത്തെ കൗണ്‍സില്‍ തീരുമാനം. കൗണ്‍സില്‍ യോഗം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഉപസമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. നോട്ടീസില്‍ ഉള്‍പ്പെടുത്തേണ്ട കാരണങ്ങള്‍ തീരുമാനിക്കുന്നതിനായിരുന്നു ഉപസമിതി യോഗം നിശ്ചയിച്ചത്.
നോട്ടീസ് നല്‍കാതെ കരാര്‍ റദ്ദാക്കിയാല്‍ കക്ഷിക്ക് കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണു കഴിഞ്ഞ കൗണ്‍സില്‍ യോഗം നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 2014 ഒക്ടോബര്‍ 30ന് ചേര്‍ന്ന മുന്‍ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ഒമ്പതാം നമ്പര്‍ തീരുമാനമായാണ് പാട്ടത്തിന് നല്‍കിയത്.
പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ 40 വര്‍ഷത്തേക്ക് നല്‍കാനായിരുന്നു തീരുമാനം. പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2015 മെയ് 29ന് സംസ്ഥാന സര്‍ക്കാര്‍ പാട്ടകരാറിന് അനുമതി നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 20 നാണ് കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും കെട്ടിട ഉടമയും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്.
68 മീറ്റര്‍ നീളത്തിലും 1.8 മീറ്റര്‍ വീതിയിലുമാണ് ഇവിടെ സഌബ് പതിച്ചിരിക്കുന്നത്. ഈ സ്ഥലമാണ് കുറഞ്ഞ നിരക്കില്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.സ്ഥലത്ത് ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ വാഹന പാര്‍ക്കിങാക്കി മാറ്റിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക