|    Jun 25 Mon, 2018 11:55 am
FLASH NEWS

ഖാസിയാരകം – ചീനിക്കല്‍ തോട് പാട്ടത്തിന് നല്‍കിയത് പരിശോധിക്കും

Published : 27th June 2016 | Posted By: SMR

കൊണ്ടോട്ടി: ഖാസിയാരകം-ചീനിക്കല്‍തോട് 40 വര്‍ഷത്തേക്ക് നാലുലക്ഷം രൂപയ്ക്ക് പാട്ടത്തിന് നല്‍കിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കൊണ്ടോട്ടി നഗരസഭ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് ക്രമവിരുദ്ധമായി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് തോടിനു കുറുകെയുള്ള പാലം വാഹനങ്ങള്‍ നിര്‍ത്താന്‍ പാട്ടത്തിന് നല്‍കിയത്. ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി കൈകൊള്ളും.
ഇതിനായി ഗവ. പ്ലീഡറില്‍നിന്ന് നിയമോപദേശം തേടാനും തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ സി നാടിക്കുട്ടി അധ്യക്ഷനായി. വിഷയം അടുത്ത കൗണ്‍സില്‍ ചര്‍ച്ചചെയ്യും.
വാഹന പാര്‍ക്കിങിന് സ്ഥലമില്ലാത്ത കൊണ്ടോട്ടിയുടെ ഹൃദയഭാഗത്താണ് ചീനിക്കല്‍ തോട് സ്ലാബിട്ട് സ്വകാര്യ കച്ചവടക്കാര്‍ പാര്‍ക്കിങ് നടത്തുന്നത്. പ്രതി വര്‍ഷം 10,000 രൂപയ്ക്കാണ് 40 വര്‍ഷത്തേക്ക് മുന്‍ പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss